| 1 |
ഫുൾ വേവ് റെക്റ്റിഫയർ |
| 2 |
--------------------- |
| 3 |
ഹാഫ് വേവ് റെക്റ്റിഫയറിൽ പകുതി സമയം ഡയോഡിന്റെ ഔട്പുട്ടിൽ വോൾടേജ് ഇല്ല. ആ സമയത്തു മുഴുവനും കാപ്പാസിറ്ററിൽ സംഭരിച്ചിരിക്കുന്ന ചാർജിൽ നിന്നാണ് ഔട്ട്പുട്ട് ലഭിക്കുന്നത്. ഇത് റിപ്പ്ൾ കൂടാൻ കാരണമാകുന്നു. ഫുൾവേവ് റെക്റ്റിഫയറിൽ രണ്ടു ഡയോഡുകൾ ഉപയോഗിക്കുന്നതിനാൽ ACയുടെ രണ്ടു പകുതിയിലും ഔട്ട്പുട്ട് ലഭിക്കുന്നു. |
| 4 |
ഫുൽവേവ് റെക്റ്റിഫയറിന് വിപരീതഫേസിലുള്ള രണ്ടു AC ഇൻപുട്ടുകൾ ആവശ്യമാണ്. സാധാരണയായി സെന്റർടാപ്പുള്ള ട്രാൻസ്ഫോർമറാണ് ഇതിനുപയോഗിക്കുന്നത്. ഇവിടെ അതിനുപകരം ExpEYESന്റെ SINEഉം ഒരു ഇൻവെർട്ടിങ് ആംപ്ലിഫയറുമാണ് ഉപയോഗിക്കുന്നത്. |
| 5 |
|
| 6 |
.. image:: schematics/fullwave.svg |
| 7 |
:width: 300px |
| 8 |
|
| 9 |
- രണ്ടു ഡയോഡുകൾ അവയുടെ കാഥോടുകൾ യോജിപ്പിക്കുന്നവിധം ഒരു ബ്രെഡ്‌ബോർഡിൽ ഉറപ്പിക്കുക |
| 10 |
- SINE ഉം ആംപ്ലിഫയർ ഔട്പുട്ടും ആനോഡുകളിൽ ഘടിപ്പിക്കുക. |
| 11 |
- കാഥോഡുകൾ ചേരുന്ന ബിന്ദുവിൽ നിന്നും നിന്നും ഒരു 1000 ഓം റെസിസ്റ്ററിനെ ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക. |
| 12 |
- വോൾടേജ് അളക്കാൻ A1നെയും A2വിനേയും ആനോഡുകളിലേക്ക് ഘടിപ്പിക്കുക |
| 13 |
- കാഥോഡുകൾ ചേരുന്ന ബിന്ദുവിനെ IN1യിലേക്ക് ഘടിപ്പിക്കുക |
| 14 |
- തത്കാലം ചിത്രത്തിൽ കാണിച്ചിരിക്കുന്ന കപ്പാസിറ്റർ കണക്ട് ചെയ്യരുത് |
| 15 |
|
| 16 |
ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ മൂന്നു ഗ്രാഫുകൾ കിട്ടേണ്ടതാണ്. |
| 17 |
|
| 18 |
.. image:: pics/fullwave-screen.png |
| 19 |
:width: 300px |
| 20 |
|
| 21 |
ഇനി റെസിസ്റ്ററിനു പാരലൽ ആയി ഒരു 1uF കപ്പാസിറ്റർ ഘടിപ്പിക്കുക. ഔട്ട്പുട്ട് ട്രേസ് താഴെക്കാണിച്ചിരിക്കുന്ന വിധം മാറും. |
| 22 |
|
| 23 |
.. image:: pics/fullwave-filter-screen.png |
| 24 |
:width: 300px |