| 1 |
ജലത്തിന്റെ എലെക്ട്രിക്കൽ റെസിസ്റ്റൻസ് |
| 2 |
--------------------------------------------- |
| 3 |
മൾട്ടിമീറ്റർ ഉപയോഗിച്ചാണ് നാം വസ്തുക്കളുടെ റെസിസ്റ്റൻസ് അളക്കുന്നത് . ടാപ്പിൽനിന്നോ കിണറ്റിൽ നിന്നോ ഒരു ഗ്ലാസിൽ അല്പം വെള്ളമെടുത്തു അതിന്റെ റെസിസ്റ്റൻസ് അളക്കാൻ ശ്രമിക്കുക. മൾട്ടിമീറ്റർ കാണിക്കുന്ന റീഡിങ് സ്ഥിരമായി നില്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ഇല്ലെങ്കിൽ എന്തുകൊണ്ട്? |
| 4 |
റെസിസ്റ്റൻസ് അളക്കേണ്ട വസ്തുവിലൂടെ ഒരു നിശ്ചിത അളവ് കറന്റ് കടത്തിവിട്ട് അതിനു കുറുകെ ഉണ്ടാവുന്ന വോൾടേജ് അളന്നാണ് മൾട്ടിമീറ്റർ റെസിസ്റ്റൻസ് കണക്കാക്കുന്നത്. വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഇലൿട്രോളിസിസ് നടക്കുകയും എലെക്ട്രോഡുകളിൽ രാസപ്രവർത്തനങ്ങൾ നടക്കുകയും ചെയ്യും. ഈ പ്രക്രിയ റെസിസ്റ്റൻസിനെ മാറ്റിക്കൊണ്ടേയിരിക്കും. ഇതിനെ മറികടക്കാനുള്ള ഒരുവഴി DCക്കു പകരം AC ഉപയോഗിക്കുക എന്നതാണ്. |
| 5 |
|
| 6 |
|
| 7 |
.. image:: schematics/res-water.svg |
| 8 |
:width: 300px |
| 9 |
|
| 10 |
- ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ കണക്ഷനുകൾ ചെയ്യുക |
| 11 |
- A1ന്റെയും A2വിന്റേയും ചെക്ക് ബോക്സുകൾ ടിക്ക് ചെയ്യുക. |
| 12 |
- അവയുടെ ആംപ്ളിറ്റ്യൂഡും ഫ്രീക്വൻസിയും കാണിക്കുന്ന ചെക്ക് ബോക്സുകളും ടിക്ക് ചെയ്യുക. |
| 13 |
|
| 14 |
|
| 15 |
വെള്ളത്തിന്റെ റെസിസ്റ്റൻസിനനുസരിച്ച് R1ന്റെ വാല്യൂ തെരഞ്ഞെടുക്കുക. അധികം ലവണങ്ങൾ കലർന്ന വെള്ളമാണെങ്കിൽ റെസിസ്റ്റൻസ് കുറവായിരിക്കും. അപ്പോൾ R1ഉം കുറഞ്ഞ വാല്യൂ മതിയാവും. A2വിലെ വോൾടേജ് A1ലെ വോൾട്ടേജിന്റെ പകുതിയോളം ആവുന്നതാണ് നല്ലത്. |
| 16 |
|
| 17 |
.. image:: pics/water-conduct.png |
| 18 |
:width: 300px |
| 19 |
|