Debian Codegraph @

eyesjunior/helpFiles/ml/_sources/1.3.rst

raw
1 സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ
2 ------------------------
3 USB പോർട്ടും പൈത്തൺ ഇന്റെർപ്രെറ്ററും ഉള്ള ഏതു കംപ്യൂട്ടറിലും ExpEYES ഓടിക്കാൻ കഴിയും. താഴെക്കൊടുത്തിരിക്കുന്ന പൈത്തൺ മോഡ്യൂളുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഇതെങ്ങിനെ ചെയ്യും എന്നത് നിങ്ങൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ ആശ്രയിച്ചിരിക്കും. വിവിധരീതികൾ താഴെകൊടുത്തിരിക്കുന്നു.
4
5 1. **ഉബുണ്ടു 18.04 , ഡെബിയൻ 10, അതിനു ശേഷം വന്നവ**
6
7 ExpEYES വെബ്‌സൈറ്റിൽ നിന്നും eyesjun-5.0.0.deb കൊണ്ടുവരിക.
8
9 $ sudo gdebi eyesjun-5.0.0.deb
10
11
12 ഇത്രയും ചെയ്താൽ ExpEYES Junior ഡെസ്ക്ടോപ്പിൽ ലഭ്യമാവും.
13
14 2. **ഏതെങ്കിലും GNU/Linux ഡിസ്ട്രിബൂഷൻ**
15
16 python3-serial, python-pyqtgraph, python3-scipy എന്നീ പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുക. ExpEYES വെബ്‌സൈറ്റിൽ നിന്നും eyes-junior.zip കൊണ്ടുവരുക.
17
18 $ gunzip eyes-junior.zip
19
20 $ cd eyes-junior
21
22 $ python3 main.py
23
24 മറ്റേതെങ്കിലും പാക്കേജ് ആവശ്യമാണെങ്കിൽ എറർ മെസ്സേജ് നോക്കി അതും ഇൻസ്റ്റാൾ ചെയ്യുക.
25
26 3. **മൈക്രോസോഫ്ട് വിൻഡോസ്**
27
28 വെബ്‌സൈറ്റിൽ നിന്നും വിൻഡോസ് ഇൻസ്റ്റാളർ കൊണ്ടുവന്നു റൺ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് https://expeyes.in/software.html എന്ന പേജ് സന്ദർശിക്കുക
29
30 4. **പെൻഡ്രൈവിൽ നിന്നും കമ്പ്യൂട്ടർ റൺ ചെയ്യിക്കുക**
31
32 ഹാർഡ്‍ഡിസ്കിൽ സോഫ്റ്റ്‌വെയർ ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ ഒരു പെൻഡ്രൈവിൽ നിന്നും കംപ്യൂട്ടറിനെ ബൂട്ട് ചെയ്തു ExpEYES ഓടിക്കാൻ പറ്റും. ഇതിനാവശ്യമായ iso ഇമേജ് വെബ്‌സൈറ്റിൽ ലഭ്യമാണ് . വിൻഡോസ് ഉപയോഗിക്കുന്നവർ rufus എന്ന പ്രോഗ്രാം ഡൌൺലോഡ് ചെയ്ത അതുപയോഗിച്ചു iso ഇമേജിനെ USB പെൻഡ്രൈവിലേക്കു ഇൻസ്റ്റാൾ ചെയ്യുക. ഈ പെൻഡ്രൈവ് ഉപയോഗിച്ച് ബൂട്ട് ചെയ്താൽ expeyes അതിന്റെ മെനുവിൽ ലഭ്യമായിരിക്കും.
33
34