Debian Codegraph @

eyes17/helpFiles/ml/_sources/3.3.rst

raw
1 ഫുൾ വേവ് റെക്റ്റിഫയർ
2 ---------------------
3 ഹാഫ് വേവ് റെക്റ്റിഫയറിൽ പകുതി സമയം ഡയോഡിന്റെ ഔട്പുട്ടിൽ വോൾടേജ് ഇല്ല. ആ സമയത്തു മുഴുവനും കാപ്പാസിറ്ററിൽ സംഭരിച്ചിരിക്കുന്ന ചാർജിൽ നിന്നാണ് ഔട്ട്പുട്ട് ലഭിക്കുന്നത്. ഇത് റിപ്പ്ൾ കൂടാൻ കാരണമാകുന്നു. ഫുൾവേവ് റെക്റ്റിഫയറിൽ രണ്ടു ഡയോഡുകൾ ഉപയോഗിക്കുന്നതിനാൽ ACയുടെ രണ്ടു പകുതിയിലും ഔട്ട്പുട്ട് ലഭിക്കുന്നു.
4 ഫുൽവേവ് റെക്റ്റിഫയറിന് വിപരീതഫേസിലുള്ള രണ്ടു AC ഇൻപുട്ടുകൾ ആവശ്യമാണ്. സാധാരണയായി സെന്റർടാപ്പുള്ള ട്രാൻസ്ഫോർമറാണ് ഇതിനുപയോഗിക്കുന്നത്. ഇവിടെ അതിനുപകരം ExpEYESന്റെ WG WGബാർ എന്നീ ഔട്ട്പുട്ട്കളാണ് ഉപയോഗിക്കുന്നത്.
5
6 .. image:: schematics/fullwave.svg
7 :width: 300px
8
9 - രണ്ടു ഡയോഡുകൾ അവയുടെ കാഥോടുകൾ യോജിപ്പിക്കുന്നവിധം ഒരു ബ്രെഡ്‌ബോർഡിൽ ഉറപ്പിക്കുക
10 - കാഥോഡുകൾ ചേരുന്ന ബിന്ദുവിൽ നിന്നും നിന്നും ഒരു 1000 ഓം റെസിസ്റ്ററിനെ ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക.
11 - WGയും WGബാറും ആനോഡുകളിലേക്ക് ഘടിപ്പിക്കുക.
12 - WG ഫ്രീക്വൻസി 1000 Hzൽ സെറ്റ് ചെയ്യാം.
13 - വോൾടേജ് അളക്കാൻ A1നെയും A2വിനേയും ആനോഡുകളിലേക്ക് ഘടിപ്പിക്കുക
14 - കാഥോഡുകൾ ചേരുന്ന ബിന്ദുവിനെ A3യിലേക്ക് ഘടിപ്പിക്കുക
15 - തത്കാലം ചിത്രത്തിൽ കാണിച്ചിരിക്കുന്ന കപ്പാസിറ്റർ കണക്ട് ചെയ്യരുത്
16
17 ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ മൂന്നു ഗ്രാഫുകൾ കിട്ടേണ്ടതാണ്.
18
19 .. image:: pics/fullwave-screen.png
20 :width: 300px
21
22 ഇനി റെസിസ്റ്ററിനു പാരലൽ ആയി ഒരു 1uF കപ്പാസിറ്റർ ഘടിപ്പിക്കുക. ഔട്ട്പുട്ട് ട്രേസ് താഴെക്കാണിച്ചിരിക്കുന്ന വിധം മാറും.
23
24 .. image:: pics/fullwave-filter-screen.png
25 :width: 300px