Debian Codegraph @

eyes17/helpFiles/ml/_sources/1.5.rst

raw
1 ExpEYESഉമായി പരിചയപ്പെടുക
2 --------------------------------
3 പരീക്ഷണങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഈ ഉപകരണത്തെ പരിചയപ്പെടാനുതകുന്ന ചില പ്രാഥമികപ്രവർത്തനങ്ങൾ നടത്തുന്നത് നന്നായിരിക്കും. ഡെസ്ക്ടോപ്പിലെ പ്രധാനമെനുവിൽ നിന്നോ ഐക്കണുകളിൽ നിന്നോ വേണം പ്രോഗ്രാം തുറക്കുവാൻ. സാധാരണയായി Education എന്ന മെനുവിനകത്താവും ExpEYES17. പ്രധാനജാലകത്തിന്റെ താഴെവശത്തുള്ള ചെക്ക്ബോക്സ് ടിക്ക് ചെയ്ത സഹായത്തിനുള്ള ജാലകം തുറക്കുക. 'സ്കൂൾ പരീക്ഷണങ്ങൾ' എന്ന മെനുവിൽനിന്നും ചില പരീക്ഷണങ്ങൾ ചെയ്തുനോക്കാം.
4
5 ചില പ്രാഥമിക പരീക്ഷണങ്ങൾ
6 ----------------------------------
7
8 - ഒരു കഷ്ണം വയർ PV1 ൽ നിന്നും A1 ലേക്ക് കണക്ട് ചെയ്യുക. സ്‌ക്രീനിൽ മുകൾഭാഗത്തുള്ള A1 ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. PV1 സ്ലൈഡർ നിരക്കുമ്പോൾ A1 കാണിക്കുന്ന വോൾടേജ് മാറിക്കൊണ്ടിരിക്കും.
9
10 - WG യെ A1 ലേക്ക് കണക്ട് ചെയ്യുക. സ്‌ക്രീനിന്റെ വലതുവശത്തു നടുക്കായുള്ള A1 ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. അതിന്റെ മുൻപിലുള്ള 4V റേഞ്ചിനെ മാറ്റുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് നോക്കുക. ടൈംബെയ്‌സ് മാറ്റി നോക്കുക. സൈൻ വേവിനെ ത്രികോണമോ ചതുരമോ ആക്കി മാറ്റി നോക്കുക.
11
12 - ഒരു പീസ്സോ ബസ്സർ WG യിൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക. WG യുടെ ആവൃത്തി മാറ്റി 3500നടുത്തു കൊണ്ടുവരുക.