ട്രാൻസ്‌ഫോർമർ -------------------- ഒരു ചാലകത്തിലൂടെ ആൾട്ടർനേറ്റിംഗ് കറന്റ് പ്രവഹിക്കുമ്പോൾ അതിനു ചുറ്റും സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാവുന്നതാണ്. ഈ ഫീൽഡിൽ വെച്ചിരിക്കുന്ന മറ്റൊരു ചാലകത്തിൽ വൈദ്യുതി പ്രേരിതമാവും. രണ്ടു കോയിലുകൾ ഉപയോഗിച്ച് ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്. .. image:: schematics/transformer.svg :width: 300px - ഒന്നാമത്തെ കോയിൽ SINEൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക - A1നെ SINEൽ ഘടിപ്പിക്കുക - രണ്ടാമത്തെ കോയിലിനെ A2വിനും ഗ്രൗണ്ടിനും ഇടക്ക് ഘടിപ്പിക്കുക - A2 എനേബിൾ ചെയ്യുക പ്രേരിതമാവുന്ന വോൾടേജ് വളരെ ചെറുതായിരിക്കും. കോയിലുകളെ ചേർത്തുവെച്ച പച്ചിരുമ്പിന്റെ ആണിയോ അതുപോലുള്ള ഏതെങ്കിലും ഫെറോമാഗ്നെറ്റിക് വസ്തുക്കളോ കോയിലിനകത്തു കയറ്റി വെക്കുക. വോൾടേജ് കൂടുന്നതുകാണാം. .. image:: pics/transformer-screen.png :width: 300px