ശരീരത്തിന്റെ വൈദ്യുതചാലകത -------------------------------- നമ്മുടെ ശരീരം എത്രത്തോളം നല്ല ഒരു വൈദ്യുതചാലകമാണ് എങ്ങിനെ പരീക്ഷിക്കാം. മെയിൻസ് സപ്ലൈ അപകടകരമാണെന്നു നമുക്കറിയാം. കുറഞ്ഞ വോൾട്ടേജുകൾ ഉപയോഗിച്ചു വേണം ഇത്തരം പരീക്ഷണങ്ങൾ നടത്താൻ. താഴെക്കാണിച്ചവിധം വയറുകൾ ഘടിപ്പിക്കുക. .. image:: schematics/conducting-human.svg :width: 300px - SINEൽ നിന്നും A1ലേക്ക് ഒരു വയർ ഘടിപ്പിക്കുക. - മറ്റൊരു വയറിന്റെ ഒരറ്റം മാത്രം SINEൽ ഘടിപ്പിക്കുക - മൂന്നാമതൊരു വയറിന്റെ ഒരറ്റം മാത്രം A2വിൽ ഘടിപ്പിക്കുക - രണ്ടാമത്തെ വയറിന്റെ വെറുതെയിട്ടിരിക്കുന്ന അഗ്രം ഒരു കൈകൊണ്ടും മൂന്നാമത്തെ വയറിന്റെ അഗ്രം മറ്റേ കൈകൊണ്ടും മുറുക്കെപ്പിടിക്കുക. ശരീരം ഒരു നല്ല ചാലകമാണെന്നു സൂചിപ്പിക്കുന്നതാണ് പരീക്ഷണഫലം. SINEനു പകരം PVS ഉപയോഗിച്ച് ഈ പരീക്ഷണം ആവർത്തിക്കുക. .. image:: pics/conducting-human-screen.png :width: 300px