ACയെയും DCയെയും വേർതിരിക്കൽ ----------------------------------- പൂജ്യത്തിനും 5 വോൾട്ടിനും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു സ്‌കൊയർ വേവ് 2.5 DC യും -2.5നും +2.5നും ഇടയ്ക്ക് ദോലനം ചെയ്യുന്ന AC യും ചേർന്നതാണ് എന്ന് നേരത്തെ പറഞ്ഞതാണല്ലോ. കൂടുതലായി ഇതിനെപ്പറ്റി മനസ്സിലാക്കാൻ ഇതിനെ ഒരു കപ്പാസിറ്ററിലൂടെ കടത്തിവിടുക. കപ്പാസിറ്റർ AC ഭാഗത്തെ മാത്രം കടന്നുപോകാനനുവദിക്കുന്നതു കാണാം. .. image:: schematics/acdc-separating.svg :width: 300px - SQ1നെ A1ലേക്ക് ഘടിപ്പിക്കുക - SQ1നെ 1000ഹെർട്സ്ൽ സെറ്റ് ചെയ്യുക - A1 ന്റെ റേഞ്ച് 8 വോൾട്ടാക്കി മാറ്റുക - ട്രിഗർ ലെവൽ പൂജ്യത്തിൽ നിന്നും അല്പം കൂട്ടി ട്രേസ് ഉറപ്പിക്കുക - SQ1നെ ഒരു 0.1uF കപാസിറ്ററിലൂടെ A2വിലേക്ക് ഘടിപ്പിക്കുക A2 വിലെത്തുന്ന വോൾറ്റേജ് -2.5നും +2.5നും ഇടയ്ക്ക് ദോലനം ചെയ്യുന്നതു കാണാം. ഇവിടെ നമ്മൾ DCയെ വേര്തിരിച്ചിട്ടില്ല എന്ന കാര്യം ഓർമിക്കുക. എങ്ങിനെയത് ചെയ്യാൻ പറ്റും ? .. image:: pics/acdc-sep-screen.png :width: 300px