ExpEYES-Juniorഉമായി പരിചയപ്പെടുക -------------------------------- പരീക്ഷണങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഈ ഉപകരണത്തെ പരിചയപ്പെടാനുതകുന്ന ചില പ്രാഥമികപ്രവർത്തനങ്ങൾ നടത്തുന്നത് നന്നായിരിക്കും. ഡെസ്ക്ടോപ്പിലെ പ്രധാനമെനുവിൽ നിന്നോ ഐക്കണുകളിൽ നിന്നോ വേണം പ്രോഗ്രാം തുറക്കുവാൻ. സാധാരണയായി Education എന്ന മെനുവിനകത്താവും ExpEYES-Junior. പ്രധാനജാലകത്തിന്റെ താഴെവശത്തുള്ള ചെക്ക്ബോക്സ് ടിക്ക് ചെയ്ത സഹായത്തിനുള്ള ജാലകം തുറക്കുക. 'സ്കൂൾ പരീക്ഷണങ്ങൾ' എന്ന മെനുവിൽനിന്നും ചില പരീക്ഷണങ്ങൾ ചെയ്തുനോക്കാം. ചില പ്രാഥമിക പരീക്ഷണങ്ങൾ ---------------------------------- - ഒരു കഷ്ണം വയർ PVS ൽ നിന്നും A1 ലേക്ക് കണക്ട് ചെയ്യുക. സ്‌ക്രീനിൽ മുകൾഭാഗത്തുള്ള A1 ചെക്ക്ബോക്സ് ടിക്ക് ചെയ്യുക . PVS സ്ലൈഡർ നിരക്കുമ്പോൾ A1 കാണിക്കുന്ന വോൾടേജ് മാറിക്കൊണ്ടിരിക്കും. - SINE A1 ലേക്ക് കണക്ട് ചെയ്യുക. സ്‌ക്രീനിന്റെ വലതുവശത്തു നടുക്കായുള്ള A1 ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. അതിന്റെ മുൻപിലുള്ള 5V റേഞ്ചിനെ മാറ്റുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് നോക്കുക. ടൈംബെയ്‌സ് മാറ്റി നോക്കുക . സൈൻ വേവിനെ ത്രികോണമോ ചതുരമോ ആക്കി മാറ്റി നോക്കുക . - ഒരു പീസ്സോ ബസ്സർ SQR1ൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക. SQR1 ആവൃത്തി മാറ്റി 3500നടുത്തു കൊണ്ടുവരുക.